മഴ കുറഞ്ഞിട്ടും വയനാട്ടിൽ ദുരിതമൊഴിയുന്നില്ല | Oneindia Malayalam

2018-08-10 102

wayanadu heavy rain and flood news
വയനാട്ടില്‍ മഴ കുറഞ്ഞിട്ടും ദുരിതമൊഴിയുന്നില്ല; വൈത്തിരിയില്‍ കെട്ടിടം തകര്‍ന്നുവീണു.വെള്ളാരംകുന്നില്‍ ഇന്നലെ മണ്ണിടിച്ചില്‍ മണ്ണിനടിയില്‍പ്പെട്ട മേപ്പാടി സ്വദേശി ഷൗക്കത്തിലെ ഇന്ന് ജീവനോടെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. ഉച്ചക്ക് 12.15 ഓടെയാണ് ഷൗക്കത്തലിയെ മണ്ണിനടിയില്‍ നിന്നും പുറത്തെടുത്തത്. ആദ്യം മരിച്ചെന്ന് കരുതിയെങ്കിലും പിന്നീട് നേരിയ അനക്കം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.
#Wayanad #KeralaFloods